സുധാകരുവേണ്ടി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ
Wednesday, May 7, 2025 2:08 AM IST
കണ്ണൂര്‍: കെപിസിസി അധ്യക്ഷനായി കെ. സുധാകരൻ എംപി തുടരണമെന്നാവശ്യപ്പെട്ട് കണ്ണൂർ നഗരത്തിൽ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ.എസ്. തുടരണമെന്ന വാചകത്തോടെയാണു നഗരത്തിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.
‘പ്രതിസന്ധികളെ ഊർജമാക്കിയ നേതാവ്’ ‘താരാട്ട് കേട്ട് വളർന്നവൻ അല്ല’ എന്നെല്ലാമാണു പോസ്റ്ററുകളിലുള്ളത്.
കോൺഗ്രസ് പടയാളികൾ എന്ന പേരിലാണു ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. സുധാകരന്റെ തട്ടകമായ കണ്ണൂരിൽ കെപിസിസി അധ്യക്ഷപദവിയിൽനിന്ന് അദ്ദേഹത്തെ മാറ്റുന്നതിൽ പ്രതിഷേധം ശക്തമാണ്. ഡിസിസി പ്രസിഡന്റും ഭാരവാഹികളും ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.