ഭീകരര്‍ക്കെതിരായ നീക്കത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് എ.കെ. ആന്റണി
Thursday, May 8, 2025 5:52 AM IST
തിരുവനന്തപുരം: പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന് ബിഗ് സല്യൂട്ടെന്നും ഭീകരര്‍ക്കെതിരായ ഏത് നീക്കത്തിലും രാജ്യം ഒറ്റക്കെട്ടാണെന്നും മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി. ഇന്ത്യന്‍ സേനയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇനിയും ഭീകരര്‍ക്കെതിരായ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പഹല്‍ഗാമില്‍ ക്രൂരമായി കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് ഇന്ത്യന്‍ സൈന്യം നീതി പുലര്‍ത്തി. ഇന്ത്യന്‍ സൈന്യത്തിന് ബിഗ് സല്യൂട്ട്. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരര്‍ക്കെതിരായ നടപടിയാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്.
ഇന്ത്യക്കൊപ്പം ലോക മനസ്സാക്ഷി ഉണ്ടാകും. തുടര്‍ന്നുള്ള കാര്യങ്ങള്‍ സൈന്യം ചെയ്യും, അക്കാര്യങ്ങള്‍ കേന്ദ്രം അവര്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.