തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ വ​​​​കു​​​​പ്പ് ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നം. ഇ​​​​തി​​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ​വ​​​​കു​​​​പ്പി​​​​ൽ 32 പു​​​​തി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​കു​​​​തി ഇ​​​​ത​​​​ര വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​വാ​​​​നും ഫു​​​​ഡ് സേ​​​​ഫ്റ്റി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​വാ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു ന​​​​ട​​​​പ​​​​ടി.

ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ ഓ​​​​ഫീ​​​​സ​​​​ർ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 10 ത​​​​സ്തി​​​​ക​​​​ക​​​​ളും മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സീ​​​​നി​​​​യ​​​​ർ സൂ​​​​പ്ര​​​​ണ്ട്- ഒ​​​​ന്ന്, ജൂ​​​​നി​​​​യ​​​​ർ സൂ​​​​പ്ര​​​​ണ്ട്- 6, ക്ല​​​​ർ​​​​ക്ക്-5 ത​​​​സ്തി​​​​ക​​​​കളും സൃ​​​​ഷ്ടി​​​​ച്ചു. കൂ​​​​ടാ​​​​തെ അ​​​​ന​​​​ല​​​​റ്റി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് അ​​​​ന​​​​ലി​​​​സ്റ്റ്-1, ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഓ​​​​ഫീ​​​​സ​​​​ർ-2, റി​​​​സ​​​​ർ​​​​ച്ച് ഓ​​​​ഫീ​​​​സ​​​​ർ (മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി)-3, ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് 2 - 2, ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് -2 എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളും പു​​​​തു​​​​താ​​​​യി സൃ​​​​ഷ്ടി​​​​ക്കും.


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ഴി​​​​ക്കോ​​​​ട്, ക​​​​ണ്ണൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ജു​​​​ഡീ​​​​ഷൽ ഒ​​​​ന്നാം ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ ഗ്രേ​​​​ഡ് 2 അ​​​​ഞ്ച് ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കും. മു​​​​ൻ​​​​പ് മൊ​​​​ബൈ​​​​ൽ കോ​​​​ട​​​​തി​​​​ക​​​​ളാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​ന്ന​​​​തും നി​​​​ല​​​​വി​​​​ൽ റ​​​​ഗു​​​​ല​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​ക​​​​ളാ​​​​യി മാ​​​​റി​​​​യ​​​​തു​​​​മാ​​​​യ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് ത​​​​സ്തി​​​​ക​​​​കൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത്.