കുടുംബശ്രീ അവാർഡ്: സുൽത്താൻ ബത്തേരി പൗർണമി മികച്ച അയൽക്കൂട്ടം
Thursday, May 8, 2025 5:52 AM IST
തിരുവനന്തപുരം: കുടുംബശ്രിയുടെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. കുടുംബശ്രീയുമായി ബന്ധപ്പെട്ട 17 വിഭാഗങ്ങളിൽ ഏർപ്പെടുത്തിയ അവാർഡുകൾ മന്ത്രി എം.ബി രാജേഷാണ് പ്രഖ്യാപിച്ചത്.
സംസ്ഥാനതലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചവർക്ക് കാഷ് അവാർഡും, മൊമന്റോയും സർട്ടിഫിക്കറ്റും, കുടുംബശ്രീ ദിനമായ ഈ മാസം 17ന് തിരുവനന്തപുരം ടാഗോർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മികച്ച അയൽക്കൂട്ടമായി വയനാട് സുൽത്താൻ ബത്തേരി സിഡിഎസിലെ പൗർണമി അയൽക്കൂട്ടം തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ശ്രീകൃഷ്ണപുരം സിഡിഎസിലെ ഭാഗ്യശ്രീ അയൽക്കൂട്ടം രണ്ടാം സ്ഥാനവും എറണാകുളം തിരുവാണിയൂർ സിഡിഎസിലെ അശ്വതി അയൽക്കൂട്ടം മൂന്നാം സ്ഥാനവും നേടി.
മറ്റ് അവാർഡുകൾ (വിഭാഗം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം എന്ന ക്രമത്തിൽ)
മികച്ച എഡിഎസ് : തിച്ചൂർ എഡിഎസ്, -തൃശൂർ. പുന്നാംപറന്പ് എഡിഎസ് -പാലക്കാട്. മാട്ടറ എഡിഎസ് -കണ്ണൂർ. മികച്ച ഓക്സിലറി ഗ്രൂപ്പ് : ധ്വനി ഓക്സിലറി ഗ്രൂപ്പ് - വയനാട്, പുനർജനി ഓക്സിലറി ഗ്രൂപ്പ് -തൃശൂർ, വിംഗ്സ് ഓഫ് ഫയർ ഓക്സിലറി ഗ്രൂപ്പ് -കോഴിക്കോട്, വൈഭവം ഓക്സിലറി ഗ്രൂപ്പ് -ആലപ്പുഴ.
മികച്ച ഊരുസമിതി: ദൈവഗുണ്ഡ് ജെല്ലിപ്പാറ ഊരുസമിതി-പാലക്കാട്, സ്ത്രീശക്തി ഊരുസമിതി -വയനാട്, മികച്ച സംരംഭ ഗ്രൂപ്പ്: സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്റ്-മലപ്പുറം, ഐശ്വര്യ ശ്രീ അമൃതം ഫുഡ്സ് -പാലക്കാട്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്- വയനാട്. മികച്ച സംരംഭക: ശരീഫ-മലപ്പുറം, ഏലിയാമ്മ ഫിലിപ്പ് -കാസർഗോഡ് ,ജെ. സന്ധ്യ -തിരുവനന്തപുരം.
മികച്ച ഓക്സിലറി സംരംഭം : ടീം ഗ്രാമം-വയനാട് , വണ് 18 -തൃശൂർ, എജിഎസ് ആരണ്യകം ഹോം സ്റ്റേആൻഡ് കഫേ-മലപ്പുറം .
മികച്ച സിഡിഎസ് സംയോജന പ്രവർത്തനം, തനത് പ്രവർത്തനം, ഭരണ നിർവഹണം, മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങൾ:
ചെറുവത്തൂർ സിഡിഎസ് -കാസർഗോഡ് ,ആര്യനാട് സിഡിഎസ് -തിരുവനന്തപുരം, വരവൂർ സിഡിഎസ്-തൃശൂർ
മികച്ച സിഡിഎസ് സാമൂഹ്യ വികസനം, ജെൻഡർ : വരവൂർ സിഡിഎസ് -തൃശൂർ, കിനാനൂർകരിന്തളം സിഡിഎസ്- കാസർഗോഡ്, കാവിലുംപാറ സിഡിഎസ് -കോഴിക്കോട്. മികച്ച സിഡിഎസ് ട്രൈബൽ പ്രവർത്തനം: മറയൂർ, സിഡിഎസ് -ഇടുക്കി, തിരുനെല്ലി, സിഡിഎസ്-വയനാട്. മികച്ച സിഡിഎസ് കാർഷിക മേഖല, മൃഗസംരംക്ഷണം: വരവൂർ സിഡിഎസ് തൃശൂർ, ബേഡഡുക്ക സിഡിഎസ്-കാസർഗോഡ്, വാളകം സിഡിഎസ്-എറണാകുളം. മികച്ച സിഡിഎസ് കാർഷികേതര ഉപജീവനം: മരിയാപുരം സിഡിഎസ്- ഇടുക്കി, മുട്ടിൽ സിഡിഎസ് -വയനാട്, ശാസ്താംകോട്ട സിഡിഎസ് -കൊല്ലം.
മികച്ച ബഡ്സ് സ്ഥാപനം: പഴശിരാജ ബഡ്സ് സ്കൂൾ-കണ്ണൂർ, ബഡ്സ് പാരഡൈസ് സ്പെഷൽ സ്കൂൾ- വയനാട് , സ്പെക്ട്രം സ്പെഷൽ സ്കൂൾ -മലപ്പുറം, മികച്ച ജിആർസി : വാഴയൂർ ജിആർസി- മലപ്പുറം, നന്ദിയോട് ജിആർസി-തിരുവനന്തപുരം ,പള്ളിപ്പുറം ജിആർസി-എറണാകുളം.
മികച്ച സ്നേഹിത: മലപ്പുറം,തൃശൂർ. മികച്ച ജില്ലാ മിഷൻ: കൊല്ലം, തൃശൂർ, എറണാകുളം, വയനാട്. മികച്ച പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ല: കൊല്ലം,തൃശൂർ,എറണാകുളം.