ബഹറിൻ കേരളീയ സമാജം- നോർക്ക ഓപ്പണ്‍ ഫോറം ഒമ്പതിന് മനാമയിൽ
Thursday, May 8, 2025 5:52 AM IST
തിരുവനന്തപുരം: പ്രവാസികേരളീയർക്കായി ബഹറിൻ കേരളീയ സമാജം (ബികെഎസ്) നോർക്ക റൂട്ട്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറം ഈ മാസം ഒൻപതിന് മനാമയിൽ നടക്കും.
ബഹറിൻ സമയം രാവിലെ ഒൻപതിന് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കോളശേരി എന്നിവർ സംബന്ധിക്കും.