നാളെ എൻഎച്ച്എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
Thursday, May 8, 2025 6:07 AM IST
തിരുവനന്തപുരം: ഓണറേറിയം എല്ലാ മാസവും വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായുള്ള ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നു കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.
കുടിശികയായ ഓണറേറിയവും ഇൻസെന്റീവും ഉടൻ നൽകുക, എല്ലാ മാസവും ഓണറേറിയം കൃത്യമായി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ എൻഎച്ച്എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു. മാർച്ച് രാവിലെ പത്തിന് സമരപന്തലിനു മുന്നിൽനിന്നും ആരംഭിക്കും.