കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം നാളെമുതൽ
Thursday, May 8, 2025 6:07 AM IST
കണ്ണൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) 37-ാം സംസ്ഥാന സമ്മേളനം ഒന്പതു മുതൽ 11 വരെ കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാനും ഡിസിസി പ്രസിഡന്റുമായ മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു.സമ്മേളനത്തിന് മുന്നോടിയായി ഒൻപതിന് വൈകുന്നേരം ഏഴിന് സംസ്ഥാനകമ്മിറ്റിയോഗം ചേരും.