ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ വിൻസെൻഷ്യൻ സഭ കോട്ടയം പ്രൊവിൻഷ്യൽ സുപ്പീരിയർ
Thursday, May 8, 2025 6:20 AM IST
കോട്ടയം: വിൻസെൻഷ്യൻ സഭയുടെ കോട്ടയം കേന്ദ്രമായുള്ള സെന്റ് ജോസഫ് പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷൽ സുപ്പീരിയറായി ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ വിസി തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപത ഉമിക്കുപ്പ ലൂർദ് മാതാ ഇടവകാംഗമാണ്.
ഫാ. ആന്റണി മൂന്നുപീടികയ്ക്കൽ (അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ), ഫാ. ജോർജ് പൂണാട്ട് (മിഷൻ, സാമൂഹിക സേവനം), ഫാ. ജോസഫ് കിഴക്കേത്തോട്ടം (മീഡിയ, വിദ്യാഭ്യാസം) ഫാ. തോമസ് ചെരുവിൽ എന്നിവരെ ഭരണസമിതിയംഗങ്ങളായും തെരഞ്ഞെടുത്തു.