തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ച് മാ​​​സം സം​​​സ്ഥാ​​​ന​​​ത്തെ ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങി​​​യ കാ​​​ർ​​​ഷി​​​ക ക​​​ടാ​​​ശ്വാ​​​സ തു​​​ക ഈ ​​​വ​​​ർ​​​ഷം വി​​​ത​​​ര​​​ണം ചെ​​​യ്യും. ഇതു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ്യ​​​ക്തി​​​ഗ​​​ത അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൻ​​​മേ​​​ൽ സം​​​സ്ഥാ​​​ന കാ​​​ർ​​​ഷി​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടു​​​ള്ള ക​​​ടാ​​​ശ്വാ​​​സ തു​​​ക​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക. ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, വ​​​യ​​​നാ​​​ട്,തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മ​​​ല​​​പ്പു​​​റം എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ​​​മേ​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചാ​​​ണ് ഈ ​​​തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും എ​​​ടു​​​ത്ത വാ​​​യ്പ​​​ക​​​ളി​​​ൽ ക​​​ടാ​​​ശ്വാ​​​സം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ർ​​​ഷ​​​ക​​​ർ ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ന് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​വ പ​​​രി​​​ശോ​​​ധി​​​ച്ച് 2024-25 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 1. 99 കോ​​​ടി രൂ​​​പ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ​​​ക്കും സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കും കൈ​​​മാ​​​റു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്കി ഉ​​​ത്ത​​​ര​​​വ് ഇ​​​ട്ടി​​​രു​​​ന്നു.


ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ര​​​ജി​​​സ്ട്രാ​​​ർ​​​ക്ക് ഈ ​​​തു​​​ക ക്രോ​​​സ്മാ​​​പ്പ് ചെ​​​യ്തു ന​​​ല്കി. എ​​​ന്നാ​​​ൽ സാ​​​ന്പ​​​ത്തി​​ക വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തി​​​ലെ ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം മൂ​​​ലം ബി​​​ല്ലു​​​ക​​​ൾ സ​​​ബ്മി​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​ന് സാ​​​ധി​​​ച്ചി​​​ല്ല. ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഈ ​​​തു​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കോ ബാ​​​ങ്കു​​​ക​​​ൾ​​​ക്കോ ന​​​ല്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല.

ഇ​​​തേ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​നു​​​വ​​​ദി​​​ച്ച 1. 99 കോ​​​ടി രൂ​​​പ 2025-26 സാ​​​ന്പ​​​ത്തി​​ക വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റ് വി​​​ഹി​​​ത​​​ത്തി​​​ൽ നി​​​ന്നും സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ബ​​​ജ​​​റ്റ് അ​​​ലോ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മോ​​​ണി​​​റ്റ​​​റിംഗ് സി​​​സ്റ്റം വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ വീ​​​ണ്ടും ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്ത ശേ​​​ഷം കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ വി​​​നി​​​യോ​​​ഗ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നും കൃ​​​ഷി​​​വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

അ​​​നു​​​വ​​​ദി​​​ച്ച തു​​​ക ജി​​​ല്ല തി​​​രി​​​ച്ച്, ജി​​​ല്ല, തു​​​ക എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ:

ഇ​​​ടു​​​ക്കി- 29,73,641
തൃ​​​ശൂ​​​ർ 76,30,275
വ​​​യ​​​നാ​​​ട്- 28,50,610
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-48,67,700
മ​​​ല​​​പ്പു​​​റം-16,60,000
ആ​​​കെ -1,99,82,226