കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകും: സണ്ണി ജോസഫ്
Friday, May 9, 2025 3:14 AM IST
കണ്ണൂർ: കെ. സുധാകരന് പകരക്കാരനാകാനാകില്ലെങ്കിലും അദ്ദേഹത്തിന്റെയും മുതിർന്ന നേതാക്കളുടെയും കരുത്തും പിന്തുണയും ഉപദേശവും സ്വീകരിച്ച് കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനും തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഉന്നത വിജയത്തിലെത്തിക്കാനും ശ്രമിക്കുമെന്ന് കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ട സണ്ണി ജോസഫ് എംഎൽഎ.
കേരളത്തിലെ കോൺഗ്രസ് പ്രസിഡന്റ് എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. എഐസിസി നേതൃത്വത്തിന്റെയും മുതിർന്ന നേതാക്കളുടെയും സഹപ്രവർത്തകരുടെയും തണലിൽ ആത്മാർഥമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഡിസിസിയിൽ വിളിച്ചുചർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു നിയുക്ത കെപിസിസി അധ്യക്ഷൻ.
എ.കെ. ആന്റണി മുതൽ മുതിർന്ന നിരവധി നേതാക്കൾ ഇതിനകം തന്നെ വിളിച്ച് അനുഗ്രഹം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ പിന്തുണ തനിക്ക് കരുത്ത് നൽകുന്നുവെന്നും സണ്ണിജോസഫ് പറഞ്ഞു.