പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ സണ്ണി ജോസഫിന് കഴിയട്ടെയെന്ന് ആന്റോ ആന്റണി എംപി
Friday, May 9, 2025 3:14 AM IST
കോട്ടയം: പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ സണ്ണി ജോസഫിന് കഴിയട്ടെയെന്ന് ആന്റോ ആന്റണി എംപി. കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റായി ആദ്യം മുതലെ ആന്റോ ആന്റണിയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. തനിക്കെതിരേ ഒരു വിഭാഗം സൈബര്‍ ആക്രമണം നടത്തുന്നുണ്ടെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉപജാപക സംഘമാണെന്നും ആന്റോ ആന്റണി തുറന്നടിച്ചു.
കള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരേ പാര്‍ട്ടിയില്‍ പറയും. പാര്‍ട്ടി നടപടി എടുത്തില്ലെങ്കില്‍ അതു കഴിഞ്ഞ് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.