എക്സൈസ് പാസിംഗ് ഔട്ട് പരേഡ് നാളെ
Friday, May 9, 2025 3:14 AM IST
തൃശൂർ: അടിസ്ഥാനപരിശീലനം പൂർത്തിയാക്കിയ 14 വനിതകൾ ഉൾപ്പെടെ 84 എക്സൈസ് ഇൻസ്പെക്ടർമാരുടെയും 59 സിവിൽ എക്സൈസ് ഓഫീസർമാരുടെയും 14 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെയും പാസിംഗ് ഔട്ട് പരേഡ് നാളെ രാവിലെ 8.30നു പൂത്തോൾ സ്റ്റേറ്റ് എക്സൈസ് അക്കാദമി ഗ്രൗണ്ടിൽ നടക്കും.
മന്ത്രി എം.ബി. രാജേഷ് സല്യൂട്ട് സ്വീകരിക്കും. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് പങ്കെടുക്കും.