സംസ്ഥാന സമ്മേളനം
Friday, May 9, 2025 3:14 AM IST
കണ്ണൂർ: പഞ്ചാബ് നാഷണൽ ബാങ്ക് റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ പന്ത്രണ്ടാം സംസ്ഥാന സമ്മേളനം 12ന് കണ്ണൂരിൽ നടക്കും.
ചേംബർ ഓഫ് കൊമെഴ്സ് ഹാളിൽ രാവിലെ 10ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി മിത്ര വാസു ഉദ്ഘാടനം. ചെയ്യും. പി. സന്തോഷ് കുമാർ എംപി, പി. മഹീന്ദർ എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന പ്രസിഡന്റ് പി.കെ. ലക്ഷ്മിദാസ് അധ്യക്ഷത വഹിക്കും.
ബാങ്കിംഗ് മേഖലയിൽ പെൻഷൻ പരിഷ്കരണം നടത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പട്ടു. 30 വർഷം മുന്പ് ബാങ്കിംഗ് മേഖലയിൽ പെൻഷൻ സംവിധാനം ആരംഭിച്ചെങ്കിലും പരിഷ്കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല. കൂടാതെ ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം ഓരോ വർഷവും വർധിക്കുന്നത് പെൻഷൻകാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഈവിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സമരങ്ങൾ നടത്തിവരികയാണ്. പെൻഷൻകാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനായ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. ലക്ഷ്മിദാസ്, ജനറൽ സെക്രട്ടറി തോമസ് ഈശോ, വി. ബാലമുരളി എ.സി. മാധവൻ ജി.വി. ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.