ദു​​​​ബാ​​​​യ്: ദു​​​​ബാ​​​​യ് ഡ്യൂ​​​​ട്ടി ഫ്രീ ​​​​മി​​​​ല്ലേ​​​​നി​​​​യം മി​​​​ല്യ​​​​ണയ​​​​ര്‍ ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ല്‍ കാ​​​​സ​​​​ര്‍​ഗോ​​​​ട്ടു​​​​കാ​​​​ര​​​​നെ തേ​​​​ടി മ​​​​ഹാ​​​​ഭാ​​​​ഗ്യ​​​​മെ​​​​ത്തി. ബേ​​​​ഡ​​​​കം കു​​​​ണ്ടം​​​​കു​​​​ഴി പു​​​​ളി​​​​ര​​​​ടി സ്വ​​​​ദേ​​​​ശി വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ മു​​​​ല്ല​​​​ച്ചേ​​​​രി(52)​​​​ക്കാ​​​​ണ് ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ല്‍ സ​​​​മ്മാ​​​​നം. 10 ല​​​​ക്ഷം ഡോ​​​​ള​​​​ര്‍ (എ​​​​ട്ട​​​​ര​​​​ കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ) ആ​​​​ണ് സ​​​​മ്മാ​​​​ന​​​​ത്തു​​​​ക. സീ​​​​രീ​​​​സ് 500ലെ ​​​​അ​​​​ഞ്ഞൂ​​​​റാ​​​​മ​​​​ത്തെ വി​​​​ജ​​​​യി​​​​യാ​​​​ണ് വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍.10 ല​​​​ക്ഷം ഡോ​​​​ള​​​​ര്‍ നേ​​​​ടു​​​​ന്ന 249-ാമ​​​​ത്തെ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​ണ്.

യു​​​​എ​​​​ഇ​​​​യി​​​​ലെ അ​​​​ജ്മ​​​​നി​​​​ലെ ക​​​​മ്പ​​​​നി​​​​യി​​​​ല്‍ ഐ​​​​ടി സ​​​​പ്പോ​​​​ര്‍​ട്ട് സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റാ​​​​യി ജോ​​​​ലിചെ​​​​യ്തു വ​​​​രി​​​​ക​​​​യാ​​​​ണ് വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍. മ​​​​ക​​​​ളു​​​​ടെ അ​​​​ഡ്മി​​​​ഷ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ തി​​​​രി​​​​ച്ചു​​​​മ​​​​ട​​​​ങ്ങ​​​​വേ ഏ​​​​പ്രി​​​​ല്‍ 23നു ​​​​ദു​​​​ബാ​​​​യ് രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ ടെ​​​​ര്‍​മി​​​​ന​​​​ല്‍ 2ല്‍നി​​​​ന്ന് വാ​​​​ങ്ങി​​​​യ 1163 ന​​​​മ്പ​​​​ര്‍ ടി​​​​ക്ക​​​​റ്റാ​​​​ണ് സ​​​​മ്മാ​​​​ന​​​​ത്തി​​​​ന​​​​ര്‍​ഹ​​​​മാ​​​​യ​​​​ത്.


15 വ​​​​ര്‍​ഷ​​​​മാ​​​​യി താ​​​​ന്‍ ഭാ​​​​ഗ്യം പ​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ഇ​​​​പ്പോ​​​​ള്‍ വി​​​​ജ​​​​യി ആ​​​​കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​തി​​​​ല്‍ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ പ​​​​റ​​​​ഞ്ഞു. ദു​​​​ബാ​​​​യ് ഡ്യൂ​​​​ട്ടി ഫ്രീ​​​​യു​​​​ടെ ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​നം ത​​​​ത്സ​​​​മ​​​​യ​​​​മാ​​​​യി ക​​​​ണ്ട​​​​ത്. പെ​​​​ട്ടെ​​​​ന്ന് ത​​​​ന്‍റെ പേ​​​​ര് പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ള്‍ ഞെ​​​​ട്ടി​​​​പ്പോ​​​​യി. ഇ​​​​തു​​​​വ​​​​രെ​​​​യും ആ ​​​​ഞെ​​​​ട്ട​​​​ലി​​​​ല്‍നി​​​​ന്ന് മാ​​​​റാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്നു.

സ​​​​വി​​​​ത​​​​യാ​​​​ണ് ഭാ​​​​ര്യ. ശി​​​​ഖ, സൗ​​​​ര​​​​വ് എ​​​​ന്നി​​​​വ​​​​രാണ്‍ മ​​​​ക്കൾ. 25 വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി പ​​​​ല​​​​രു​​​​ടെ​​​​യും ജീ​​​​വി​​​​ത​​​​ങ്ങ​​​​ള്‍ മാ​​​​റ്റി​​​​മ​​​​റി​​​​ച്ച​​​​താ​​​​ണ് ദു​​​​ബാ​​​​യ് ഡ്യൂ​​​​ട്ടി ഫ്രീ ​​​​മി​​​​ല്ലേനി​​​​യം മി​​​​ല്യ​​​​ണ​​​​യ​​​​ര്‍ ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ്. ദു​​​​ബാ​​​​യ് അ​​​​ന്താ​​​​രാ​​​​ഷ്‌‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ കോ​​​​ണ്‍​കോ​​​​ഴ്സ് ബി​​​​യി​​​​ലാ​​​​ണ് ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ന്ന​​​​ത്.