ഓപ്പറേഷന് സിന്ദൂര്‍: സേനയെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും
Friday, May 9, 2025 3:14 AM IST
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും.
‘നമ്മുടെ യഥാര്‍ഥ നായകന്മാര്ക്ക് സല്യൂട്ട്’ എന്നാണ് നടന് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങള്‍ സിന്ദൂരം ധരിച്ചത്.
ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങള്‍ എക്കാലത്തേക്കാളും നിര്‍ഭയരും ശക്തരുമായി ഉയരും. ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നല്കുന്നു.
ജയ് ഹിന്ദ്’ എന്നാണ് നടന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തേ ‘ഓപ്പറേഷന് സിന്ദൂര്‍’എന്ന ബാനര്‍ അദ്ദേഹം പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംയുക്ത സേനയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
‘എവിടെയും, ഏത് രൂപത്തിലും തീവ്രവാദം ലോകത്ത് നിലനില്‍ക്കേണ്ടതില്ല. നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്. ജയ് ഹിന്ദ്’, എന്നാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.