നെടുന്പാശേരിയിൽ സർവീസുകൾ സാധാരണ നിലയിൽ; പരിശോധന കർശനം
Saturday, May 10, 2025 2:04 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എല്ലാ വിമാന സർവീസുകളും സാധാരണ നിലയിൽ നടക്കുമെന്ന് സിയാൽ ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരുടെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
കർശനമായ പരിശോധനകൾ നടത്തേണ്ടതുള്ളതിനാൽ ആഭ്യന്തര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണം.
അന്താരാഷ്ട്ര യാത്രക്കാർ അഞ്ചു മണിക്കൂർ മുന്പ് വരേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു. അസൗകര്യമുണ്ടാകാമെങ്കിലും എല്ലാ യാത്രക്കാരും ഇതുമായി സഹകരിക്കണമെന്ന് സിയാൽ അധികൃതർ പ്രത്യേകം അഭ്യർഥിച്ചു.