വിവരങ്ങൾ സമർപ്പിക്കണം
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: ഹോമിയോപ്പതിക് മെഡിസിൻ കൗൺസിലിൽ (കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ്) നിന്നും ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ള ഹോമിയോപ്പതി പ്രാക്ടീഷണർമാർ പേര്, രജിസ്ട്രേഷൻ നമ്പർ, പ്രാക്ടീസ് ചെയ്യുന്ന സ്ഥലവും ജില്ലയും, അടുത്തിടെ എടുത്ത ഫോട്ടോ, വിലാസം, ആധാർ നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഷീറ്റിൽ നൽകുന്നതിനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി.
ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാത്ത എല്ലാ രജിസ്റ്റേർഡ് പ്രാക്ടീഷണർമാരും ജൂലൈ 31 നു മുമ്പ് ഹോളോഗ്രാം സർട്ടിഫിക്കറ്റ് നേടണം.