കെഎസ്ആർടിസിക്ക് 103.24 കോടി കൂടി അനുവദിച്ചു
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ. .എൻ ബാലഗോപാൽ അറിയിച്ചു.
പെൻഷൻ വിതരണത്തിനായി 73.24 കോടിയും മറ്റു കാര്യങ്ങൾക്കുള്ള സാന്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചയിൽ 245.86 കോടി രൂപയാണ് കോർപ്പറേഷന് സർക്കാർ സഹായമായി നൽകിയത്.
ഈ സർക്കാരിന്റെ കാലത്ത് 6307 കോടിയോളം രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി അനുവദിച്ചത്.