അടുത്ത ജനുവരിയിൽ ഇന്ത്യയിലെത്താൻ സന്നദ്ധത അറിയിച്ചു
Saturday, May 10, 2025 2:04 AM IST
കൊച്ചി: കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് 2026 ജനുവരിയിൽ ഇന്ത്യയിൽ തന്റെ മൂന്നാം സന്ദർശനത്തിന് ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്.
അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിലെ ഇന്ത്യയിലെ പുതിയ ബാച്ചിലുള്ള നവവൈദികർക്ക് പൗരോഹിത്യം നൽകാൻ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നതായി റീജണൽ വികാർ ഫാ. വിൻസന്റ് ഇഞ്ചരപ്പ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ റോമിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ ഇന്ത്യയിലേക്കു ക്ഷണിച്ചത്. നിറഞ്ഞ സന്തോഷത്തോടെയാണ് അദ്ദേഹം അന്നു ക്ഷണം സ്വീകരിച്ചതെന്നും ഫാ. ഇഞ്ചരപ്പ് പറഞ്ഞു.