തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ 99.48 ശ​​​ത​​​മാ​​​നം വി​​​ജ​​​യം. പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 3,055 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 3,039 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​ത നേ​​​ടി.​​​

എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത് 429 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. എ​​​സ്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്ഐ) വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന 207 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 206 പേ​​​രും ഉ​​​ന്ന​​​ത പ​​​ഠ​​​ന യോ​​​ഗ്യ​​​ത നേ​​​ടി. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 99.51. 31 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ട്ട​​​വും ല​​​ഭി​​​ച്ചു.

ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്ഐ) വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 12 പേ​​​രും വി​​​ജ​​​യി​​​ച്ചു. എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 66 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തി സ​​​ന്പൂ​​​ർ​​​ണ വി​​​ജ​​​യ​​​വും സ്വ​​​ന്ത​​​മാ​​​ക്കി.

നൂ​​​റു മേ​​​നി വി​​​ജ​​​യ​​​ത്തി​​​ൽ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ മു​​​ന്നി​​​ൽ

എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​രു​​​ത്തി​​​യ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളേ​​​യും വി​​​ജ​​​യി​​​പ്പി​​​ച്ച് നൂ​​​റു​​​മേ​​​നി നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തി​​​ൽ മു​​​ന്നി​​​ൽ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ. സം​​​സ്ഥാ​​​ന​​​ത്ത് നൂ​​​റു​​​മേ​​​നി വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ ആ​​​കെ സ്കൂ​​​ളു​​​ക​​​ൾ 2,331 എ​​​ണ്ണ​​​മാ​​​ണ്. ഇ​​​തി​​​ൽ 1034 സ്കൂ​​​ളു​​​ക​​​ളും എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​യാ​​​ണ്.


സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള 856 സ്കൂ​​​ളു​​​ക​​​ളും അ​​​ണ്‍ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള 441 സ്കൂ​​​ളു​​​ക​​​ളും മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളേ​​​യും വി​​​ജ​​​യി​​​പ്പി​​​ച്ചെ​​​ടു​​​ത്ത നേ​​​ട്ട​​​ത്ത് അ​​​ർ​​​ഹ​​​രാ​​​യി. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ത്തി നൂ​​​റു​​​മേ​​​നി വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ൾ തി​​​രൂ​​​ർ ജി​​​ബി​​​എ​​​ച്ച്എ​​​സ്എ​​​സാ​​​ണ്. ഇ​​​വി​​​ടെ 728 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ക​​​യും വി​​​ജ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്.

എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 1455 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ത്തി എ​​​ല്ലാ​​​വ​​​രേ​​​യും വി​​​ജ​​​യി​​​പ്പി​​​ച്ച കോ​​​ട്ടൂ​​​ർ എ​​​കെ​​​എ​​​ൻ എ​​​ച്ച്എ​​​സ്എ​​​സ് ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ണ്‍ എ​​​യ്ഡ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കു​​​രി​​​യ​​​ച്ചി​​​റ സെ​​​ന്‍റ് ജോ​​​സ​​​ഫ് മോ​​​ഡ​​​ൽ എ​​​ച്ച്എ​​​സ്എ​​​സ് 242 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ത്തി എ​​​ല്ലാ​​​വ​​​രും വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി.