നിയുക്ത മാര്‍പാപ്പയുടെ സന്ദര്‍ശനം; ഓര്‍മകള്‍ പങ്കുവച്ച് ജനപ്രതിനിധികള്‍
Saturday, May 10, 2025 2:04 AM IST
ആലുവ: നിയുക്ത മാർപാപ്പ ലെയോ പതിനാലാമൻ നേരത്തെ ആലുവയിൽ എത്തിയതിന്റെ ഓർമകളും ആഹ്ലാദവും പങ്കിട്ട് ജനപ്രതിനിധികളും പൊതുപ്രവർത്തകരും കന്പനിപ്പടിയിലെ അഗസ്റ്റീനിയൻ ആശ്രമത്തിൽ ഒത്തുചേർന്നു. പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് മധുരം പങ്കുവച്ചു.
രണ്ടുവട്ടം ആലുവയിലെത്തിയ മാർപാപ്പ ഇനിയും ഇവിടെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അൻവർ സാദത്ത് എംഎൽഎ ചടങ്ങിൽ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, അഗസ്റ്റീനിയൻ സഭയുടെ റീജണൽ വികാർ ഫാ. വിൻസന്റ് ഇഞ്ചരപ്പ്, ഫാ.ജേക്കബ് മുല്ലശേരി തുടങ്ങിയവർ പങ്കെടുത്തു. 2004, 2006 വർഷങ്ങളിലാണ് നിയുക്ത മാർപാപ്പ ആലുവയിലെത്തിയത്.