ലെയോ പതിനാലാമൻ മാർപാപ്പ ലോകത്തിന്റെ പ്രതീക്ഷ: സണ്ണി ജോസഫ്
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: പാവങ്ങളുടെ മെത്രാനായി പ്രവർത്തിച്ച് ആഗോള കത്തോലിക്കാ സഭയുടെ തലപ്പത്തെത്തിയ ലെയോ പതിനാലാമാൻ മാർപാപ്പ അശാന്തവും സംഘർഷഭരിവുമായ ലോകത്തിന്റെ പ്രകാശവും പ്രതീക്ഷയുമാണെന്ന് കെപിസിസി നിയുക്ത പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
നമുക്ക് സമാധാനത്തിൽ ഒറ്റജനതയാകാം, ദുർബലരോട് സഹാനുഭൂതി കാട്ടാം, ഐക്യത്തിന്റെ പാലം പണിയാം തുടങ്ങിയ അദ്ദേഹത്തിന്റെ ആഹ്വാനങ്ങൾ ലോകം കാതോർക്കുന്ന ധാർമിക ശബ്ദമാണ്.
ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങി വിടവാങ്ങിയ ഫ്രാൻസീസ് മാർപാപ്പയുടെ പിൻഗാമിയായി അദ്ദേഹം പ്രശോഭിക്കുമെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.