ഫെയ്സ് റെക്കഗ്നിഷൻ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പഞ്ചിംഗ് നടപ്പിലാക്കാൻ അനുമതി
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: ഫെയ്സ് റെക്കഗ്നിഷൻ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പഞ്ചിംഗ് രേഖപ്പെടുത്തുന്ന സംവിധാനം സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടപ്പാക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്. പരീക്ഷണാടിസ്ഥാനത്തിൽ ഇത് വിജയകരമായതിനെ തുടർന്നാണ് നടപടി.