കെഎസ്എഫ്ഇ ഗ്യാരന്റി കമ്മീഷൻ 83.25 കോടി കൈമാറി
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: കെഎസ്എഫ്ഇ ഗ്യാരന്റി കമ്മീഷനായി 83.25 കോടി രൂപ സർക്കാരിന് നൽകി. തുകയുടെ ചെക്ക് ധനമന്ത്രി കെ.എൻ ബാലഗോപാലിന്, കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ചേർന്ന് കൈമാറി. ഈ വർഷത്തെ ആദ്യ ഗഡുവാണ് നൽകിയത്.
കെഎസ്എഫ്ഇ ഫിനാൻസ് ജനറൽ മാനേജർ എസ്. ശരത് ചന്ദ്രൻ, കന്പനി സെക്രട്ടറി എമിൽ അലക്സ്, ലെയ്സണ്‍ ഓഫീസർ ജയചന്ദ്രൻനായർ, ജീവനക്കാരുടെ സംഘടന പ്രതിനിധികളായ എസ് അരുണ്‍ബോസ്, വി.എൽ.പ്രദീപ്, എസ്.വിനോദ്, എസ്.സുശീലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.