പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി
Thursday, June 19, 2025 5:27 AM IST
എ​ട​ക്ക​ര: വോ​ട്ടെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മാ കോ​ള​ജി​ല്‍ പൂ​ര്‍​ത്തി​യാ​യി. രാ​വി​ലെ മു​ത​ല്‍ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മാ കോ​ള​ജി​ലെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍​ന്നു.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍, വി​വി പാ​റ്റ് മെ​ഷീ​നു​ക​ള്‍, ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍, വോ​ട്ട​ര്‍ പ​ട്ടി​ക​ക​ള്‍, വോ​ട്ട​ര്‍ സ്ലി​പ്പു​ക​ള്‍, മ​ഷി, മ​റ്റ് ആ​വ​ശ്യ​മാ​യ സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഇ​വി​ടെ നി​ന്ന് വി​ത​ര​ണം ചെ​യ്ത​ത്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് കോ​ള​ജ് പ​രി​സ​ര​വും സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്ന​ത്.

ഓ​രോ ബൂ​ത്തി​ലേ​ക്കു​മു​ള്ള സാ​മ​ഗ്രി​ക​ള്‍ അ​ത​ത് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്തി കൈ​പ്പ​റ്റി വാ​ഹ​ങ്ങ​ളി​ല്‍ അ​താ​ത് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു. പു​തു​താ​യി ഒ​രു​ക്കി​യ 59 പോ​ളിം​ഗ് ബൂ​ത്തു​ക​ള​ട​ക്കം നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 263 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഇ​ത്ത​വ​ണ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം അ​റി​യി​ച്ചു.