ഇ​രു​മു​ന്ന​ണി​ക​ളും വ​ർ​ഗീ​യ​ത പ​റ​ഞ്ഞ് വി​ക​സ​നം ത​ട​യു​ന്നു: ശി​വ​സേ​ന
Monday, June 16, 2025 5:36 AM IST
നി​ല​ന്പൂ​ർ:​എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വ​ർ​ഗീ​യ​ത പ​റ​ഞ്ഞു വി​ക​സ​നം ത​ട​യു​ന്നു​വെ​ന്ന് ശി​വ​സേ​ന. ശി​വ​സേ​ന കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും എ​ൻ​ഡി​എ മു​ന്ന​ണി​ക്കൊ​പ്പ​മാ​ണെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പേ​രൂ​ർ​ക്ക​ട ഹ​രി​കു​മാ​ർ പ​റ​ഞ്ഞു. എ​ൻ​ഡി​എ​യു​ടെ വി​ക​സ​ന മു​ദ്രാ​വാ​ക്യം അ​ട്ടി​മ​റി​ക്കാ​ൻ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വ​ർ​ഗീ​യ​ത​യെ കൂ​ട്ടു​പി​ടി​ക്കു​ക​യാ​ണ്. മ​ണ്ഡ​ല​ത്തി​ൽ വി​ഭ​ജ​ന രാ​ഷ്ട്രീ​യം കൊ​ണ്ടു​വ​ന്ന് വി​ക​സ​ന അ​ജ​ണ്ട​യ്ക്ക് ത​ട​യി​ടു​ക​യാ​ണ് ഇ​വ​ർ.

ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യും പി​ഡി​പി- വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി എ​ന്നി​വ​രു​മാ​യി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി അ​വ​രു​ടെ വ​ർ​ഗീ​യ നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​ല​ന്പൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന മു​ന്ന​ണി എ​ൻ​ഡി​എ മാ​ത്ര​മാ​ണെ​ന്നും ഹ​രി​കു​മാ​ർ പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ൽ ശി​വ​സേ​ന മ​ത്സ​ര​രം​ഗ​ത്തു​ണ്ടെ​ന്ന് ചി​ല വ്യാ​ജ​ൻ​മാ​ർ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്.

വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ശി​വ​സേ​ന മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കാ​ടാ​ന്പു​ഴ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി​മോ​ൻ അ​മ​ര​ന്പ​ലം, സുരേ​ഷ് മ​ണ്ണാ​ർ​ക്കാ​ട്, ബാ​ബു​രാ​ജ് കു​ന്ന​മം​ഗ​ലം, വി​ജേ​ന്ദ്ര​കു​മാ​ർ, സു​രേ​ഷ് വ​ണ്ടൂ​ർ, ടി.​ഡി. സ​ന്തോ​ഷ് ​എ​ന്നി​വ​ർ  പ​ങ്കെ​ടു​ത്തു.