കിം​സ് അ​ൽ​ശി​ഫ​യി​ൽ ര​ക്ത​ദാ​താ ദി​നാ​ച​ര​ണ കാ​ന്പ​യി​ൻ
Sunday, June 15, 2025 4:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക ര​ക്ത​ദാ​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​എ​സ്എ​സ് കോ​ള​ജ്, സി​സ്കോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, എ​ൻ​ടി​സി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ബ്ല​ഡ് ബാ​ങ്കി​ൽ ത്രി​ദി​ന സ​ന്ന​ദ്ധ ര​ക്ത​ദാ​ന​വും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​ക്കും.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ നൂ​റി​ലേ​റെ പേ​ർ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്തം​ദാ​നം ചെ​യ്യു​ക​യും 300 ലേ​റെ പേ​ർ​ക്ക് ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ​വും ന​ട​ത്തും. പ​രി​പാ​ടി​ക​ളു​ടെ ഉ​ദ​ഘാ​ട​നം മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ നി​ർ​വ​ഹി​ച്ചു. കിം​സ് അ​ൽ​ശി​ഫ സി​ഇ​ഒ കെ.​സി. പ്രി​യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷാ​ഹി​ന, ക്ലി​നി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ പ്ര​ദീ​പ് കു​മാ​ർ, റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സി.​എ​ച്ച്. നാ​സ​ർ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഷേ​ർ​ലി ജെ​യി​സ്, എ​ച്ച്ആ​ർ ഹെ​ഡ് ഫൈ​സ​ൽ, പി​ആ​ർ ഹെ​ഡ് അ​ബ്ദു​ള്ള ഷാ​ക്കി​ർ, ബ്ല​ഡ് ഡോ​ണ​ർ കേ​ര​ള കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​കൃ​ഷ്ണ​ൻ, സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സി. ​സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്യാ​ന്പി​ന് ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കോ ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യ കൃ​ഷ്ണ​ദാ​സ്, ഷ​ഫീ​ക്ക്് അ​മ്മി​നി​ക്കാ​ട്, വാ​സു​ദേ​വ​ൻ, ഗി​രീ​ഷ് അ​ങ്ങാ​ടി​പ്പു​റം, ആ​ഷി​ക് വേ​ങ്ങൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കിം​സ് അ​ൽ​ശി​ഫ ബ്ല​ഡ് സെ​ന്‍റ​റി​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്ക് 04933299160, +91 8547326851 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.