മ​തി​ൽ ത​ക​ർ​ന്ന് വീ​ടി​ന് മു​ക​ളി​ൽ വീ​ണു
Sunday, June 15, 2025 4:43 AM IST
എ​ട​പ്പാ​ൾ:​ക​ന​ത്ത മ​ഴ​യി​ൽ എ​ട​പ്പാ​ൾ വെ​ങ്ങി​നി​ക്ക​ര​യി​ൽ മ​തി​ൽ ത​ക​ർ​ന്ന് വീ​ടി​ന് മു​ക​ളി​ൽ വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. വെ​ങ്ങി​നി​ക്ക​ര മ​ണ്ണാ​യ​ത്ത് വ​ള​പ്പി​ൽ ഷം​സു​ദീ​ന്‍റെ വീ​ടി​ന്‍റെ മ​തി​ലാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്.

ഷം​സു​ദീ​ന്‍റെ വീ​ടി​ന്‍റെ താ​ഴെ ഭാ​ഗ​ത്തു​ള്ള പ​ള്ളി​യാ​ലി​ൽ സൈ​ന​ബ​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് കോ​ണ്‍​ക്രീ​റ്റ് മ​തി​ൽ വീ​ണ​ത്. സൈ​ന​ബ​യു​ടെ അ​ടു​ക്ക​ള ഭാ​ഗ​വും ജ​ന​ൽ, ചി​മ്മി​നി​ക്കൂ​ട്, സ​മീ​പ​ത്തെ വി​റ​കു​പു​ര എ​ന്നി​വ ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​തി​ലി​ൽ വി​ള്ള​ൽ ഷം​സു​ദീ​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നാ​ൽ പെ​ട്ടെ​ന്ന് ത​ന്നെ സൈ​ന​ബ​യു​ടെ വീ​ട്ടു​കാ​രെ മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​ളു​ക​ളെ മാ​റ്റി അ​ധി​ക​സ​മ​യം ആ​കും മു​ന്പേ വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​തി​ൽ ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. സൈ​ന​ബ​യു​ടെ വീ​ടി​ന്‍റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് പു​റ​മെ മ​തി​ൽ ത​ക​ർ​ന്ന​തി​ൽ മൂ​ന്ന് ല​ക്ഷ​ത്തി​ലേ​റേ രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.