വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​യ​വ​രു​ടെ സം​ഗ​മം
Sunday, June 15, 2025 4:47 AM IST
നി​ല​ന്പൂ​ർ: കേ​ര​ള​ത്തി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ഇ​ര​ക​ളാ​യ മ​ല​യോ​ര ക​ർ​ഷ​ക​രെ തി​രി​ഞ്ഞു നോ​ക്കാ​ത്ത കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട​ല്ല യു​ഡി​എ​ഫി​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. നി​ല​ന്പൂ​രി​ൽ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​യ​വ​രു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മാ​ജു​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, പി.​എം.​എ. സ​ലാം, പി.​സി. തോ​മ​സ്, പി.​വി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം​എ​ൽ​എ, എ.​പി. രാ​ജ​ൻ, ലു​ക്മാ​ൻ അ​രീ​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.