സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം പ്ര​തി​ഷേ​ധാ​ർ​ഹം: കെ.​കെ. ശൈ​ല​ജ
Saturday, June 14, 2025 5:53 AM IST
നി​ല​ന്പൂ​ർ: സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ. നി​ല​ന്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് നി​ല​ന്പൂ​ർ ആ​യി​ഷ, കെ.​ആ​ർ.​മീ​ര എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം നീ​ച​മാ​യ നി​ല​പാ​ടു​ക​ളി​ൽ നി്ന്ന് ​കോ​ണ്‍​ഗ്ര​സ് പി​ൻ​മാ​റ​ണം.

ത​ങ്ങ​ൾ​ക്കെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കു​ക എ​ന്ന​ത് സ​മീ​പ​കാ​ല​ത്ത് കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ച്ച വ​രു​ന്ന രീ​തി​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വ​ട​ക​ര​യി​ൽ പ്ര​യോ​ഗി​ച്ച അ​തെ നി​ല​പാ​ടു​ക​ളാ​ണ് നി​ല​ന്പൂ​രി​ലും കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന​ത്. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ കേ​ര​ള​ത്തി​ന്‍റെ പൊ​തു​സ്വ​ത്താ​ണ്. അ​ക്കാ​ര്യം മ​റ​ക്ക​രു​ത്. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​കെ. ശൈ​ല​ജ ആ​വ​ശ്യ​പ്പെ​ട്ടു.