ഇ​എം​എ​സ് അ​നു​സ്മ​രണം നടത്തി
Saturday, June 14, 2025 5:53 AM IST
ഏ​ലം​കൂ​ളം: നാ​ടി​ന്‍റെ സാ​ന്പ​ത്തി​ക സാ​മൂ​ഹി​ക പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ഇ​വി​ടെ ത​ന്നെ മെ​ച്ച​പ്പെ​ട്ട ജീ​വി​തം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ യു​വാ​ക്ക​ൾ​ക്ക് ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ. ഇ​എം​എ​സ് ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ​ത​ല അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു കാ​ണാ​ൻ ക​ഴി​യു​ന്ന, എ​ല്ലാ​വ​ർ​ക്കും സാ​മൂ​ഹി​ക സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്ന ഒ​രു സ​മൂ​ഹ​സൃ​ഷ്ടി​ക്ക് വേ​ണ്ടി സ്വ​യം സ​മ​ർ​പ്പി​ക്കു​ക എ​ന്ന വ​ലി​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​എം​എ​സി​ന്‍റെ കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച ചെ​റു​പ്പ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്. പു​തു​ത​ല​മു​റ ചെ​റു​പ്പ​ക്കാ​രും അ​ത്ത​രം ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പോ​ലു​ള്ള​വ​രു​ടെ പ്രാ​കൃ​ത ആ​ശ​യ​ങ്ങ​ളെ വാ​രി​പ്പു​ണ​ർ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന യു​ഡി​എ​ഫ് കേ​ര​ള​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​ത് കേ​ര​ളീ​യ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി ഉ​ണ്ടാ​ക്കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ഏ​ലം​കു​ളം ഇ​എം​എ​സ് സ്മാ​ര​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി. ​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​രാ​ജേ​ഷ് സ്വാ​ഗ​ത​വും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ന​സീ​റ ന​ന്ദി​യും പ​റ​ഞ്ഞു.