മു​യ്താ​യ് ഗെ​യിം​സി​ലും സു​വ​ർ​ണ നേ​ട്ട​വു​മാ​യി ല​ക്ഷ്മി ന​ന്ദ
Sunday, June 15, 2025 4:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ കി​ക്ക് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ മെ​ഡ​ൽ നേ​ട്ട​ത്തി​ന് ശേ​ഷം ദേ​ശീ​യ മു​യ്താ​യ് ഗെ​യിം​സി​ലും സു​വ​ർ​ണ നേ​ട്ട​വു​മാ​യി പ​തി​മൂ​ന്ന്കാ​രി ല​ക്ഷ്മി ന​ന്ദ. പെ​രി​ന്ത​ൽ​മ​ണ്ണ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ല​ക്ഷ്മി ന​ന്ദ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

യു​ണൈ​റ്റ​ഡ് മു​യ്താ​യ് അ​സോ​സി​യേ​ഷ​ൻ ഹ​രി​യാ​ന മ​ഹ​ർ​ഷി ദ​യാ​ന​ന്ദ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഗെ​യിം​സി​ൽ 46 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് ല​ക്ഷ്മി ന​ന്ദ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. രാ​ജ​സ്ഥാ​ൻ താ​ര​ത്തെ​യാ​ണ് ല​ക്ഷ്മി ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ബു​ഷി​ഡോ ബോ​ക്സേ​ഴ്സ് ക്ല​ബി​ലെ രാ​ജ്യാ​ന്ത​ര പ​രി​ശീ​ല​ക​നാ​യ ഫ​ഹ​ദ് ആ​ന​ക്കാ​യി​യാ​ണ് ഈ​യി​ന​ത്തി​ൽ ല​ക്ഷ്മി​യു​ടെ പ​രി​ശീ​ല​ക​ൻ.

ഇ​തി​നു പു​റ​മേ ക​ള​രി​യും കി​ക്ക് ബോ​ക്സിം​ഗും ല​ക്ഷ്മി പ​രി​ശീ​ലി​ക്കു​ന്നു. ഫോ​ട്ടോ​ഗ്രാ​ഫി​യി​ലും ല​ക്ഷ്മി പ​രി​ശീ​ല​നം നേ​ടു​ന്നു. ല​ക്ഷ്മി​ക്ക് ആ​വേ​ശ​വും പ്ര​ചോ​ദ​ന​വു​മാ​യി കി​ക്ക്് ബോ​ക്സിം​ഗി​ലും ബോ​ഡി ബി​ൽ​ഡിം​ഗി​ലും പ​രി​ശീ​ല​നം നേ​ടി​യ അ​ച്ഛ​ൻ ര​വീ​ഷ് കാ​വു​ങ്ങ​ൽ​തൊ​ടി​യി​ൽ കൂ​ടെ​യു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലെ മെ​ഡ​ൽ നേ​ട്ട​മാ​ണ് ല​ക്ഷ്മി​യു​ടെ സ്വ​പ്നം.