എം​ഇ​എ​സ് സെ​ന്‍റ​ർ സ്കൂ​ളി​ൽ ’എ​ന്‍റെ ഡോ​ക്ട​ർ’ പ​ദ്ധ​തി
Saturday, June 14, 2025 5:53 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ൽ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ന്ധ​എ​ന്‍റെ ഡോ​ക്ട​ർ’ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ​ഘ​ട്ടം സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ൽ എം​ഇ​എ​സ് സെ​ന്‍റ​ർ സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.

ഈ ​പ​ദ്ധ​തി​യി​ൽ സ്പെ​ഷ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളാ​യ ശി​ശു​രോ​ഗ വി​ഭാ​ഗം, ഇ​എ​ൻ​ടി, നേ​ത്ര​രോ​ഗം, ദ​ന്ത​രോ​ഗ വി​ഭാ​ഗം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ സേ​വ​നം കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി ല​ഭ്യ​മാ​കു​ന്നു. ലൈ​ഫ് കോ​ച്ച് സം​വി​ധാ​ന​ത്തി​നും തു​ട​ക്ക​മാ​യി.

ച​ട​ങ്ങി​ൽ എം​ഇ​എ​സ് സെ​ന്‍റ​ർ സ്കൂ​ൾ ചെ​യ​ർ​മാ​ൻ വി. ​മൊ​യ്തു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ ത​യ്യി​ൽ, സ്കൂ​ൾ മാ​നേ​ജ​ർ ഡോ.​സി.​എം. അ​ലി റി​ഷാ​ദ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ക​രീം, പി​ടി​എം​എ പ്ര​സി​ഡ​ന്‍റ് സു​ഹൈ​ല വ​ലി​യ​തൊ​ടി, ട്ര​ഷ​റ​ർ ഉ​മ്മ​ർ പ​റ​ക്കോ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റം​ല പ​ച്ചീ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തെ ക്കു​റി​ച്ച് എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലെ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം മേ​ധാ​വി ഡോ.​പു​രു​ഷോ​ത്ത​മ​ൻ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി.