തേ​ക്ക് മ​രം ഭീ​ഷ​ണി​യാ​കു​ന്നു
Monday, June 16, 2025 5:46 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര മ​ധ്യ​ത്തി​ലെ ടൗ​ണ്‍ സ്ക്വ​യ​റി​ന​ക​ത്ത് പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന വ​ൻ തേ​ക്കു​മ​രം അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. തേ​ക്ക് മ​ര​ത്തി​ന് താ​ഴെ​യാ​യി ട്രാ​ൻ​സ്ഫോ​ർ​മ​റും സ്ഥി​തി ചെ​യ്യു​ന്നു.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും ഇ​തി​ന​ടു​ത്ത് പാ​ർ​ക്ക് ചെ​യ്യു​ന്ന​തും പ​തി​വാ​ണ്. കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കാ​റു​ണ്ട്.

പൂ​ത്തു​ല​ഞ്ഞ് നി​ൽ​ക്കു​ന്ന തേ​ക്ക് മ​രം ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ പൊ​ട്ടി വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള തേ​ക്കു​മ​ര​ത്തി​ന്‍റെ കൊ​ന്പു​ക​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.