മീ​നാ​ർ​കു​ഴി സ്കൂ​ളി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​നം ആരംഭിച്ചു
Saturday, June 14, 2025 5:53 AM IST
മീ​നാ​ർ​കു​ഴി: മീ​നാ​ർ​കു​ഴി ജി​എ​ൽ​പി സ്കൂ​ളി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി. സ്കൂ​ളി​ലെ നീ​ന്ത​ൽ ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് മീ​റ്റ് ജേ​താ​വും നാ​ട്ടു​കാ​ര​നു​മാ​യ എം.​പി. ഇ​ബ്രാ​ഹിം നി​ർ​വ​ഹി​ച്ചു. ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് എ​ക​രം​പാ​റ കു​ള​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി ന​രി​ക്കു​ന്ന​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ഫ​സീ​ഹു​റ​ഹ്മാ​ൻ വ​ലി​യ​ക​ത്ത്, അ​ധ്യാ​പ​ക​രാ​യ മു​ജീ​ബ്, സ​ക്കീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ബ്ദു​നാ​സ​ർ മു​ല്ല​പ്പ​ള്ളി, ഇ​സ്ഹാ​ഖ് ആ​ലു​ങ്ങ​ൽ, സൈ​ത​ല​വി ഉ​രു​ണി​യ​ൻ, അ​ബ്ദു​സ​ലാം, അ​ബൂ​ബ​ക്ക​ർ, എം.​പി. സി​ദ്ദീ​ഖ്, സു​ലൈ​മാ​ൻ തു​ട​ങ്ങി​യ ര​ക്ഷി​താ​ക്ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.