സ്കൂ​ൾ സ​മ​യ​മാ​റ്റം പി​ൻ​വ​ലി​ക്കണം: ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ
Saturday, June 14, 2025 5:58 AM IST
തി​രൂ​ർ​ക്കാ​ട്: മ​ദ്ര​സ​ക​ളി​ലെ പ​ഠ​ന സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന പു​തി​യ സ്കൂ​ൾ സ​മ​യ മാ​റ്റം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി റേ​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. തി​രൂ​ർ​ക്കാ​ട് ടൗ​ണ്‍ ജു​മാ​മ​സ്ജി​ദി​ൽ ചേ​ർ​ന്ന യോ​ഗം സ​മ​സ്ത മ​ങ്ക​ട മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​അ​ബൂ​ബ​ക്ക​ർ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ എ.​കെ. അ​ബ്ദു​ൾ മ​ജീ​ദ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജം ​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ ഷ​മീ​ർ ഫൈ​സി ഒ​ട​മ​ല ബാ​ഫ​ഖി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റേ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ത്തി. അ​ബ്ദു​സ​മ​ദ് ഫൈ​സി, കെ.​ടി. സ​ൽ​മാ​ൻ ഫൈ​സി, അ​ബ്ദു​നാ​സി​ർ ദാ​രി​മി, അ​ബ്ദു​ൾ ഹ​മീ​ദ് ഫൈ​സി, ഹ​സ​ൻ അ​ൻ​വ​രി, ശ​രീ​ഫ് ഫൈ​സി, റ​ഫീ​ഖ് മു​സ്ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.