കാ​റ്റി​ൽ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണു
Saturday, June 14, 2025 5:53 AM IST
ക​രു​വാ​ര​കു​ണ്ട്: കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ന്നെ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശം. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു.

പു​ളി​ങ്ക​ട​വി​ലെ കു​ന്ന​നാ​ത്ത് ഫാ​ത്തി​മ​യു​ടെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തെ കൂ​റ്റ​ൻ മ​ര​മാ​ണ് വീ​ണ​ത്. റ​ബ​ർ, ക​മു​ക്, വാ​ഴ തു​ട​ങ്ങി​യ​വ​യും കാ​റ്റി​ൽ നി​ലം​പൊ​ത്തി.