ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണം: എ​സ്ഇ​യു
Saturday, June 14, 2025 5:53 AM IST
മ​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും 2024 ജൂ​ലൈ ഒ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട പു​തു​ക്കി​യ ശ​ന്പ​ളം അ​നു​വ​ദി​ക്കു​ന്ന​തി​ന് ഇ​തു​വ​രെ ക​മ്മീ​ഷ​നെ​പ്പോ​ലും നി​യ​മി​ച്ചി​ട്ടി​ല്ലാ​ത്ത സ​ർ​ക്കാ​ർ നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം അ​വ​സാ​നി​പ്പി​ച്ച് സേ​വ​ന-​വേ​ത​നാ​നു​കൂ​ല്യ​ങ്ങ​ൾ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​വാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​സ്ഇ​യു) മ​ഞ്ചേ​രി മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ൽ​ജി അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​മി​ർ കോ​ഡൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹ​മീ​ദ് കു​ന്നു​മ്മ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം വി.​പി. സ​മീ​ർ പ്ര​മേ​യ പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കെ. ​അ​ബ്ദു​ൾ​ബ​ഷീ​ർ, എ​ൻ.​കെ. അ​ഹ​മ്മ​ദ്, എം.​എ. മു​ഹ​മ്മ​ദ​ലി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. ഷ​രീ​ഫ്, ട്ര​ഷ​റ​ർ സി. ​അ​ബ്ദു​ൾ ശ​രീ​ഫ്, സെ​ക്ര​ട്ട​റി സി.​പി. അ​ബ്ദു​ൾ നാ​ഫി​ഹ്, ഷാ​ഫി അ​രീ​ക്കോ​ട്, എ​ൻ.​ടി. സ​ലിം, കെ. ​സു​ൽ​ഫി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.