വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​തി​ൽ വീ​ണ് നാ​ശം നേ​രി​ട്ടു
Monday, June 16, 2025 5:36 AM IST
ച​ങ്ങ​രം​കു​ളം:​ ക​ന​ത്ത മ​ഴ​യി​ൽ ചി​യ്യാ​നൂ​രി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​തി​ൽ വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​രി​ൽ കോ​ട്ട​യി​ൽ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മു​തി​രം​പ​റ​ന്പ​ത്ത് സു​രേ​ഷ് ബാ​ബു -വി​ജി ദ​ന്പ​തി​മാ​രു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ സു​രേ​ഷ് ബാ​ബു​വും ഭാ​ര്യ വി​ജി​യും അ​സു​ഖം നേ​രി​ടു​ന്ന അ​മ്മ​യും ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ കു​ടും​ബം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

വീ​ടി​നോ​ട് ചേ​ർ​ന്ന് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ മ​തി​ലാ​ണ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞ് വീ​ണ​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ ചു​മ​രും വാ​തി​ലും അ​ട​ക്കം ത​ക​ർ​ന്ന് വീ​ണി​ട്ടു​ണ്ട്. മ​റ്റു ഭി​ത്തി​ക​ൾ​ക്കും വി​ള്ള​ലേ​റ്റു.

മു​ന്പ് മ​തി​ൽ ഒ​രു ഭാ​ഗം ത​ക​ർ​ന്നി​രു​ന്ന​താ​യും പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​യോ​ടും അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും എ​ന്നാ​ൽ ഒ​രു വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.