കോ​ഴി​ഫാം ക​ത്തി​ന​ശി​ച്ചു; ക​ർ​ഷ​ക​ന് ധ​ന​സ​ഹാ​യം ന​ൽ​കി
Tuesday, June 17, 2025 7:58 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ഴി​ഫാം ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ഷ​ക​ന് കേ​ര​ള പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ഹാ​യ​ധ​നം ന​ൽ​കി. എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി സ​മീ​ർ ത​യ്യി​ലി​ന്‍റെ കോ​ഴി​ഫാം ക​ത്തി​ന​ശി​ച്ച് 2700 ല​ധി​കം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തി​രു​ന്നു. ഏ​ക​ദേ​ശം മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാം ​പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യാ​ണ് അ​സോ​സി​യേ​ഷ​ൻ സ​മാ​ഹ​രി​ച്ച സ​ഹാ​യ​ധ​നം പി. ​അ​ബ്ദു​ൾ​ഹ​മീ​ദ് എം​എ​ൽ​എ കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ കേ​ര​ള പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ഉ​മ്മ​ർ, സ്റ്റേ​റ്റ് ട്ര​ഷ​റ​ർ സൈ​ദ് മ​ണ​ലാ​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ വ​ട​ക്ക​ൻ, നേ​താ​ക്ക​ളാ​യ ഷെ​ബീ​ർ പു​ളി​ങ്കാ​വ്, മു​സ്ത​ഫ മ​ണ്ണാ​ർ​മ​ല, ആ​സി​ഫ് ക​രു​വാ​ര​കു​ണ്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.