പൊ​ൻ​പാ​റ​യി​ൽ കൃ​ഷിനാ​ശം വി​ത​ച്ച് കാ​ട്ടാ​ന​ക​ൾ
Thursday, June 19, 2025 5:27 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പു​ൽ​വെ​ട്ട എ​ട​ത്ത​നാ​ട്ടു​ക​ര റൂ​ട്ടി​ൽ പൊ​ൻ​പാ​റ​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. ഇ​രു​ട്ടി​യാ​ൽ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​മെ​ന്ന് ക​ർ​ഷ​ക​നാ​യ തോ​മ​സ് ചെ​ല്ലി​ക്കു​ളം പ​റ​ഞ്ഞു. തോ​മ​സി​ന്‍റെ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ക​ന​ത്ത നാ​ശ​മാ​ണ് കാ​ട്ടാ​ന​ക​ൾ വ​രു​ത്തി​യ​ത്.

വീ​ട്ടു​മു​റ്റ​ത്തെ പ്ലാ​വു​ക​ളി​ൽ നി​ന്ന് ച​ക്ക​യൊ​ന്നാ​കെ ഇ​വ ഭ​ക്ഷ​ണ​മാ​ക്കും. ക​ല്ല​മ്മാ​ക്ക​ൽ ബേ​ബി, പ​നം​തോ​ട്ട​ത്തി​ൽ മ​ണി, ആ​ണ്ടൂ​ര​ൻ റോ​യ് എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ല്ല​മ്മാ​ക്ക​ൽ ബേ​ബി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ കാ​ട്ടാ​ന ആ​ട്ടി​ൻ​കൂ​ട് ത​ക​ർ​ത്തു. മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന തെ​ങ്ങു​ക​ളും ന​ശി​പ്പി​ച്ചു. ഒ​റ്റ​രാ​ത്രി കൊ​ണ്ട് നി​ര​വ​ധി വാ​ഴ​ക​ളും ക​മു​കു​ക​ളും ന​ശി​പ്പി​ച്ചു.​റോ​ഡി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ ഗ​താ​ഗ​ത ത​ട​സ​വും സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.