പുലാമന്തോൾ: പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ സുരക്ഷാസമിതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ആന്റി റാഗിംഗ് കമ്മിറ്റി, സ്കൂൾ മോണിറ്ററിംഗ് സമിതി എന്നിവയുടെ രൂപീകരണയോഗം പെരിന്തൽമണ്ണ എസ്ഐ ഷിജോ സി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡന്റ് കെ. നാസറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ പി.ജി. സാഗരൻ , ഹെഡ്മാസ്റ്റർ എം.വി. രാജൻ, അനിൽകുമാർ നീലത്ത്, സി.പി. വിജേഷ്, വി. നാരായണൻ എന്നിവർ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
എസ്എംസി ചെയർമാൻ എം.കെ. അഷറഫ്, ഹംസ പാലൂര്, ഇ.കെ മുഹമ്മദ് ഹനീഫ, കുഞ്ഞിമൊയ്തു, സത്യബാലൻ, എം.എസ്. മുഹമ്മദാലി, മുഹമ്മദാലി, ലത്തീഫ്, നൗഷാദ് അലി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.