ഗ​താ​ഗ​ത​ക്കു​രു​ക്ക് : അ​ങ്ങാ​ടി​പ്പു​റം വ​ഴി​യു​ള്ള ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തു​ന്നു
Wednesday, June 18, 2025 4:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലെ അ​ങ്ങാ​ടി​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗ​താ​ഗ​ത കു​രു​ക്ക് കാ​ര​ണം സ​മ​യ​ത്തി​ന് ഓ​ടി​യെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തു​ന്നു. സ​മ​യ​ന​ഷ്ടം കാ​ര​ണം ബ​സു​ക​ൾ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ മൂ​സ​ക്കു​ട്ടി മെ​മ്മോ​റി​യ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​ൻ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ക​ഴി​യു​ന്നി​ല്ല. ഇ​ത് ബ​സ് ഉ​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു.

25ന​കം ഈ ​വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം 26 മു​ത​ൽ അ​ങ്ങാ​ടി​പ്പു​റം വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി അ​നി​ശ്ചി​ത​കാ​ല സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബ​സു​ട​മ​ക​ളു​ടെ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ണി​മു​ട​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. സ​മ​ര പ്ര​ഖാ​പ്യ​ന​ത്തി​ന് ബ​സ് ജീ​വ​ന​ക്കാ​രു​ടെ സി​ഐ​ടി​യു യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ഐ​ക്യ​ദാ​ർ​ഢൃം പ്ര​ക​ടി​പ്പി​ച്ചു.

സം​യു​ക​ത​മാ​യാ​ണ് സ​മ​ര പ്ര​ഖ്യാ​പ​നം. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി. ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ​ലി​ഹാ​ജി, സ​ഫാ​ന മു​ഹ​മ്മ​ദ​ലി, പാ​സ്കോ സ​ഫീ​ർ, പി. ​ജ​ബ്ബാ​ർ, സു​ൽ​ഫി, ക്ലാ​സി​ക് ഇ​ബ്രാ​ഹിം, ഷം​സു, മ​ദീ​ന​ബാ​പ്പു, വി​ശ്വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.