വെ​ള്ളാ​ർ​മ​ല സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു
Wednesday, June 18, 2025 5:13 AM IST
മേ​പ്പാ​ടി: വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​വി​ജ​യി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും മു​സ്ലിം​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശി​ഹാ​ബ് ത​ങ്ങ​ൾ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ചെ​യ്തു. നീ​ലി​ക്കാ​പ്പ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ​ഘാ​ട​നം ചെ​യ്തു. എ​ൻ​ഡോ​വ്മെ​ന്‍റ്, മെ​മ​ന്‍റോ വി​ത​ര​ണോ​ദ്ഘാ​ട​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ഓ​ൾ കേ​ര​ള ഫ്രൂ​ട്ട്സ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ന​ൽ​കു​ന്ന സ​ഹാ​യ​ധ​ന​ത്തി​ന്‍റെ വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് യ​ഹ്യ കോ​യ, പ്ര​ദേ​ശ​ത്തെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ഹാ​യ​ധ​ന വി​ത​ര​ണം കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള കോ​ള​ജ് ടീ​ച്ചേ​ഴ്സ്(​സി​കെ​സി​ടി)​ഭാ​ര​വാ​ഹി കെ.​കെ. അ​ഷ​റ​ഫ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. മു​സ്ലിം​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​കെ​സി​ടി ഭാ​ര​വാ​ഹി​ക​ൾ, ഓ​ൾ കേ​ര​ള ഫ്രൂ​ട്ട്സ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​കൾ, മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഹാ​രി​സ്, സ​മ​ദ് ക​ണ്ണി​യ​ൻ, വ​നി​താ​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന അ​ബ്ദു​ൾ​ഖാ​ദ​ർ, സെ​ക്ര​ട്ട​റി മീ​രാ റാ​ണി തുടങ്ങിയവർ പ്ര​സം​ഗി​ച്ചു. മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും കെ. ​മ​ൻ​സൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.