ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ർ ര​ണ്ടാം ഭാ​ഗം പ്ര​കാ​ശ​നം ചെ​യ്തു
Sunday, June 15, 2025 5:07 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ർ ര​ണ്ടാം ഭാ​ഗം ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് പ്ര​കാ​ശ​നം ചെ​യ്തു. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​എ​ൻ.​അ​നി​ൽ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി. മു​നി​സി​പ്പ​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലി​ഷ, സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് അം​ഗം ശ്രീ​രാ​ജ്,

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​പ്രി​യ, ന​ഗ​ര​സ​ഭാ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ വി.​ജി. ബി​ജു, ആ​സൂ​ത്ര​ണ സ​മി​തി അം​ഗം പി.​കെ. അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​സ്യ​ങ്ങ​ൾ, പ​ക്ഷി​മൃ​ഗാ​ദി​ക​ൾ, സൂ​ക്ഷ്മാ​ണു​ക്ക​ൾ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കി​യ​ത്.