വെ​ള്ള​മു​ണ്ട ഡി​വി​ഷ​ന്‍റെ ഗ്രാ​മാ​ദ​രം മാ​തൃ​ക: ചി​റ്റ​യം ഗോ​പ​കു​മാ​ർ
Saturday, June 14, 2025 6:11 AM IST
വെ​ള്ള​മു​ണ്ട: സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ അം​ഗീ​ക​രി​ക്കു​ന്ന​തി​നും ആ​ദ​രി​ക്കു​ക്കു​ന്ന​തി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വെ​ള്ള​മു​ണ്ട ഡി​വി​ഷ​ന്‍റെ ന​ട​ത്തു​ന്ന ഗ്രാ​മാ​ദ​രം പ​രി​പാ​ടി മാ​തൃ​ക​യാ​ണെ​ന്ന് നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ.

സ്ക്രാ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ ’യ​ശ​സ്’ എ​ന്ന പേ​രി​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ​മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​ൻ മെം​ബ​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജു​നൈ​ദ് കൈ​പ്പാ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം. ​സു​ധാ​ക​ര​ൻ, നി​സാ​ർ മ​ണി​മ, എം. ​മു​ര​ളീ​ധ​ര​ൻ, കെ. ​അം​ജ​ദ്, എം.​സി. ബാ​വ, വി. ​പ്ര​ജീ​ഷ്കു​മാ​ർ, കെ.​എം. അ​യ്യൂ​ബ്, വി.​കെ. ശ്രീ​ധ​ര​ൻ, എം. ​മ​ണി​ക​ണ്ഠ​ൻ, കെ.​പി. സാ​ദി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.