കോ​ട്ട​യം സ്വ​ദേ​ശി ബ​സി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, June 13, 2025 10:28 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ട്ട​യം സ്വ​ദേ​ശി​യെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​വ​ക്കും​മൂ​ട് മാ​ളി​യേ​ക്ക​ൽ ഷാ​ജി എം. ​ഫി​ലി​പ്പാ​ണ്(52)​മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് ബ​സി​ൽ ക​യ​റി​യ​ത്.

ബ​സ് ബ​ത്തേ​രി​യി​ൽ എ​ത്തി​യി​ട്ടും ഇ​റ​ങ്ങാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ട​ക്ട​ർ വി​ളി​ച്ച​പ്പോ​ൾ അ​ന​ക്കം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്. കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ആ​ധാ​ർ കാ​ർ​ഡാ​ണ് തി​രി​ച്ച​റി​യു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ​ത്.

ബ​ത്തേ​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ഷാ​ജി. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.