മേപ്പാടി: പഞ്ചായത്തിലെ ചേപ്പോട്ടുകുന്ന് ഉറവ അധിഷ്ഠിത നീർത്തട വികസന പദ്ധതി പ്രദേശം നബാർഡ് ജില്ലാ മാനേജർ ആർ. ആനന്ദ്, കേരള റീജിയണൽ ഓഫീസിലെ അസിസ്റ്റന്റ് മാനേജർ നിഖിൽ ഗെയ്ക്വാദ് എന്നിവർ സന്ദർശിച്ചു.
നബാർഡിന്റെ സാന്പത്തിക പിന്തുണയോടെ ബത്തേരി ശ്രേയസാണ് പദ്ധതി നടപ്പാക്കുന്നത്. നീർത്തട കമ്മിറ്റി അംഗങ്ങളുമായി നബാർഡ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. രേഖകൾ പരിശോധിച്ചു. പദ്ധതി പുരോഗതി വിലയിരുത്തി. സ്പ്രിംഗ് ബോക്സ്, ആട് വളർത്തൽ, നളാബണ്ട്, ചെക്ക് ഡാം, കിണർ റീചാർജിംഗ്, കോഴി വളർത്തൽ, ഫലവൃക്ഷത്തോട്ടം, ബയോഗ്യാസ് പ്ലാന്റ് എന്നിവ നേരിൽക്കണ്ടു.
പദ്ധതി സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് വില്ലേജ് വാട്ടർ ഷെഡ് കമ്മിറ്റി ശക്തീകരിക്കാനും സുസ്ഥിര പരിപോഷണ പദ്ധതികൾ ആവിഷ്കരിക്കാനും നിർദേശം നൽകി.
ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ, പ്രോഗ്രാം മാനേജർ കെ.വി. ഷാജി, സ്റ്റാഫ് അംഗങ്ങളായ പി.കെ. മഞ്ജു, പി.എസ്. സഞ്ജു, പി.ജെ. ലിമ, നീർത്തട കമ്മിറ്റി അംഗങ്ങളായ സെലീന സാബു, പി.ആർ. കൃഷ്ണൻകുട്ടി, പി.പി. വർഗീസ് എന്നിവർ നബാർഡ് ടീമിനെ അനുഗമിച്ചു.