നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Tuesday, June 17, 2025 8:08 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ന​ന്പി​ക്കൊ​ല്ലി ടൗ​ണി​ലെ ഹാം​ഗ്ഒൗ​ട്ട് ക​ഫേ​യി​ൽ നി​ന്നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 10,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ഇ​തി​ന് പു​റ​മേ നാ​യ്ക്ക​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ൻ​സ് മാ​ർ​ട്ട് സ്ഥാ​പ​നം പ്ലാ​സ്റ്റി​ക് ക​ത്തി​ച്ച​തി​ന് 5000 രൂ​പ പി​ഴ ഈ​ടാ​ക്കി. ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ലീ​ഡ​ർ ടി.​കെ. സു​രേ​ഷ്, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​എ. തോ​മ​സ്, ടി.​ആ​ർ. ര​സി​ക, നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ന​ഘ ല​ക്ഷ്മി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.