ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മോ​തി​രം ഉ​ട​മയ്ക്കു ന​ൽ​കി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മാ​തൃ​ക​യാ​യി
Sunday, June 15, 2025 5:07 AM IST
പു​ൽ​പ്പ​ള്ളി: ജോ​ലി​ക്കി​ടെ ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മോ​തി​രം ഉ​ട​മ​സ്ഥ​നു തി​രി​കെ ന​ൽ​കി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മാ​തൃ​ക​യാ​യി.

മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ർ​ഡി​ൽ മാ​ട​ൽ തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​ർ​ണ​മോ​തി​രം ക​ള​ഞ്ഞു​കി​ട്ടി​യ​ത്. വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചാ​ണ് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്.

മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ആ​ന്‍റ​ണി​യാ​ണ് ഉ​ട​മ. നാ​ല​ര​വ​ർ​ഷം മു​ന്പ് തോ​ട്ടി​ൽ നീ​ന്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​തി​രം ന​ഷ്ട​പ്പെ​ട്ട​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗം ജി​സ്റ മു​നീ​ർ മോ​തി​രം ആ​ന്‍റ​ണി​ക്ക് കൈ​മാ​റി.